സിൽവർ ലൈൻ കല്ലിടൽ; കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ പിഴുതുമാറ്റി. പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ തന്നെ ഇവിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ഇവിടെ കല്ല് സ്ഥാപിച്ചത്. ആ സർവേക്കല്ലാണ് ഇപ്പോൾ പിഴുതുമാറ്റിയിരിക്കുന്നത്.
പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ല എന്ന് കെ സുധാകരൻ പറഞ്ഞു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: silver line youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here