ഹാരി പോട്ടർ തീം സോങ് പാടി പക്ഷി; വൈറലായി വീഡിയോ

പൂച്ചകളുടേയും, പട്ടികളുടേയും, തുടങ്ങി വിവിധ തരം ജീവജാലങ്ങളുടെ വ്യത്യസ്തമായ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ അതിമനോഹരമായി പാട്ട് പാടുന്ന ഒരു പക്ഷിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. സിനിമ പ്രേമികൾ എക്കാലത്തും ഓർത്തുവയ്ക്കുന്ന ഹാരി പോട്ടർ തീം സോങ് ആണ് ഈ പക്ഷി
അതി മനോഹരമായി പാടുന്നത് എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ്. അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ ഇറക്കിയിട്ടുള്ളത്. സെഫിർ എന്ന യൂറോപ്യൻ സ്റ്റർലിംഗ് ആണ് വിഡിയോയിൽ മനോഹരമായി പാട്ട് പാടിയിരിക്കുന്നത്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ് ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വീഡിയോ. കൂടാതെ നിരവധി ആളുകൾ ഏറ്റെടുത്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു.
പക്ഷിയുടെ പാട്ടിന് നിരവധി ആളുകളാണ് ലൈക്കും കമന്റും ഷെയറും ഒക്കെ നൽകിയിരിക്കുന്നത്. ഉടമയായ ഫെൻ ആണ് പക്ഷിയെ പാട്ടുകൾ പാടാനും സംസാരിക്കാനുമൊക്കെ പരിശീലനം നൽകുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ മുമ്പും വലിയ രീതിയിൽ വൈറലായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here