നിരക്ക് കൂട്ടിയത് തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം പേർ വരിക്കാർ…

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്. ഇതോടെ സർവീസ് ഉപേക്ഷിച്ച് മറ്റു സർവീസുകൾ തെരെഞ്ഞെടുക്കുന്നവരും നിരവധി ഉണ്ട്. ട്രായി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം എയർടെൽ മാത്രമാണ് ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ മെച്ചപ്പെട്ടു നിൽക്കുന്നത്. മറ്റു കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഇതുവരെ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന റിലയൻസ് ജിയോക്ക് കഴിഞ്ഞ 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഇതിനു മുമ്പ് ഡിസംബറിലും നവംബറിലും കമ്പനിയ്ക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ജിയോയിൽ നിന്ന് വിട്ടുപോയവരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു. വോഡഫോൺ ഐഡിയക്ക് 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
എന്നാൽ എയർടെല്ലിന് ഇത് നേട്ടങ്ങളുടെ സമയമാണ്. ട്രായ് റിപ്പോർട്ട് പ്രകാരം എയർടെലിന് ജനുവരിയിൽ 15.91 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.80 കോടിയായി ഉയർന്നു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 26.35 കോടിയായി. എന്നാൽ ബിഎസ്‌എൻഎലിന് ജനുവരിയിൽ 1.12 ലക്ഷം പുതിയ വരിക്കാരെ നഷ്ടപെട്ടു. ഇതോടെ ബിഎസ്‌എൻഎലിന്റെ മൊത്തം വരിക്കാർ 11.38 കോടിയുമായി. മൊത്തം വയർലെസ് വരിക്കാർ ഫെബ്രുവരി അവസാനത്തോടെ 1,14.15 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 3.72 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു.
Read Also : കുട്ടിക്കളിയല്ല ഈ ഒപ്പിടൽ; അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് അഞ്ചുവയസുകാരൻ…
നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ജനുവരിയിലെ 62.71 കോടിയിൽ നിന്ന് ഫെബ്രുവരി അവസാനത്തിൽ 62.51 കോടിയായി കുറഞ്ഞു. ഗ്രാമീണ മേഖലകളിൽ മാറ്റം വന്നിട്ടുണ്ട്. വയർലെസ് വരിക്കാർ ജനുവരിയിലെ 51.81 കോടിയിൽ നിന്ന് ഫെബ്രുവരിയിൽ 51.63 കോടിയായും താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.31 ശതമാനവും 0.34 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ സൂചിപ്പിക്കുന്നു.
Story Highlights: Why Is Reliance Jio Losing Subscribers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here