എട്ട് വയസുകാരിയെ പീഡിപ്പിച്ച അമ്പതുകാരൻ പിടിയിൽ

അമ്പതുകാരൻ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ മദനപുരം പ്രദേശത്ത് രാമൻപാദിന് സമീപമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരപീഡനത്തിനിരയായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം റെയിൽവേ ട്രാക്കിൽ വൈദ്യുതീകരണ ജോലികൾ ചെയ്യുന്നതിനായി ഛത്തീസ്ഗഢിൽ നിന്നാണെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ഷെയ്ഖ് മച്ചാൻ ഇവരോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനായാണ് എത്തിയത്.
Read Also : കണ്ണൂരിൽ പതിനാറുകാരി ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്
ഇവർ മന്ദനാപുരത്തുള്ള ഒരു ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബം ജോലിക്ക് പോയ സമയത്താണ് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായി. ഇതുകണ്ട് ഭയന്ന പ്രതി കുട്ടിയെ മദനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
ഡോക്ടർമാർ വൈദ്യപരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ പ്രതി ആശുപത്രിയിൽ നിന്ന് മുങ്ങി. പൊലീസ് രാമൻപാദിലെത്തിയാണ് അമ്പതുകാരനെ പിടികൂടിയത്.
Story Highlights: Fifty-year-old man arrested for molesting eight-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here