സന്തോഷ് ട്രോഫി; കേരളം സെമിഫൈനലിൽ, തോൽപ്പിച്ചത് പഞ്ചാബിനെ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ച് സെമിഫൈനലിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ
തകർപ്പൻ ജയത്തോടെയുള്ള സെമി പ്രവേശനം.
11-ാം മിനിറ്റിൽ പഞ്ചാബാണ് ആദ്യഗോൾ നേടിയത്. മൻവീർ സിങ്ങാണ് കേരളത്തിന്റെ ഗോൾവല കുലുക്കിയത്. എന്നാൽ, അഞ്ച് മിനിറ്റിനകം തന്നെ കേരളം ഗോൾ തിരിച്ചടിച്ചു. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോളിലൂടെയാണ് കേരളം ഒപ്പത്തിനൊപ്പമെത്തിയത്.
നിശ്ചിത സമയം തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു കേരളം മുന്നിലെത്തിയത്. രണ്ടാം ഗോളും ജിജോ ജോസഫിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്. ഇതോടെ സന്തോഷ് ട്രോഫി സെമി ഫൈനൽ റൗണ്ടിൽ കടക്കുന്ന ആദ്യ ടീമായി കേരളം മാറി. 10 പോയിന്റ് നേടി ആതിഥേയർ എ ഗ്രൂപ്പിൽ ഒന്നാമതാണ്. നാല് കളിയിൽനിന്ന് മൂന്ന് ജയവും ഒരു സമനിലയുമാണ് കേരളത്തിന്.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത്.
Story Highlights: Kerala in the semifinals of the Santosh Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here