കോഴിക്കോട് ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

കോഴിക്കോട് ട്രെയിനിൽ കടത്തിയ ഒരു കോടി ആറ് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മുംബൈ ദാദർ-തിരുനെൽവേലി ട്രെയിനിലെത്തിയ യാത്രക്കാരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശി ജീതാറാം, മഹാരാഷ്ട്ര സ്വദേശി സാഗർ ദോൻഡു എന്നിവരാണ് കസ്റ്റഡിയിലായത്.
നേരത്തേ കരിപ്പൂരിൽ ഒരു കോടി രൂപയുടെ വൻ സ്വർണവേട്ട നടന്നിരുന്നു. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പൊലീസും പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലൂടെയും സ്വർണമിശ്രിതമാക്കിയുമാണ് കടത്ത് നടക്കുന്നത്. ഇതിന് പുറമേ കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ വയനാട് സ്വദേശി അബ്ദുല്‍ റസാഖാണ് തരികളാക്കിയ 1600 ഗ്രാം സ്വര്‍ണം കാലില്‍ വച്ചു കെട്ടി കടത്തിയത്. കൂട്ടിക്കൊണ്ടു പോകാനെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈറും ഫഹദും പിന്നാലെ കാര്‍ സഹിതം പൊലീസിന്റെ പിടിയിലായി.
തൊട്ടുപിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോടുകാരൻ മജീദും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പൊന്നാനി സ്വദേശികളായ ഹംസയും ഫര്‍ദാനും കാറടക്കം പിടിയിലായി. ആഭരണ രൂപത്തിലാക്കി ലഗേജില്‍ ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അര്‍ഷാദും കൂട്ടിക്കൊണ്ടുപോകാനെത്തിയ അംനാനും പിന്നാലെ വലയിലായി.
വളകളാക്കി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ മലപ്പുറത്തുകാരയ ഹബീബ് റഹ്മാനും നൈഷാദ് ബാബുവും കൂട്ടിക്കൊണ്ടുപോകാനെത്തിയ കോഴിക്കോട്ട് സ്വദേശി മുഹമ്മദ് ഹനീഫ്, നവാസ് എന്നിവരും പിടിയിലായി.
Story Highlights: Kozhikode: Rs 1 crore cash seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here