Advertisement

ജറുസലേമിൽ ഇസ്രയേൽ പൊലീസുമായി ഏറ്റുമുട്ടൽ; 31 പലസ്തീൻ സ്വദേശികൾക്ക് പരുക്ക്

April 22, 2022
Google News 1 minute Read

ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. നൂറിലധികം ആളുകൾ കല്ലെറിഞ്ഞെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു.

200ഓളം ആളുകളാണ് പൊലീസുമായി ഏറ്റുമുട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലർ കല്ലുകളെറിഞ്ഞു. രാവിലെ നടന്ന പ്രാർത്ഥനയക്ക് ശേഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഏറ്റുമുട്ടൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Story Highlights: Palestinians Clash Israel Police Injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here