രാജപക്‌സെ സഹോദരന്‍മാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം

സാമ്പത്തിക പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ രജപക്‌സെ സഹോദരന്മാര്‍ക്ക് ഇടയില്‍ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ശ്രീലങ്കയ്ക്ക് 3500 കോടിയുടെ കൂടി അടിയന്തര സഹായം അനുവദിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കന്‍ ധനമന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവില്‍ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ സഹായം ഉപയോഗിക്കുക.
Story Highlights: The division between the Rajapaksa brothers was sharp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here