Advertisement

‘മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ്’; കെജിഎഫ് ആരാധകന്‍റെ കല്യാണക്കത്ത് വൈറൽ

April 22, 2022
4 minutes Read

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്.

കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്.

“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോ​ഗ്. ഈ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ചിത്രത്തിലെ “വയലൻസ് വയലൻസ് വയലൻസ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” മാസ് ഡയലോഗ് ആരാധകർക്ക് ഇന്ന് മനഃപാഠമാണ്.

ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ചാണ് കെജിഎഫ് 2 മുന്നോട്ട് പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2-വിന്റെ കളക്ഷൻ 700 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റോക്കി ഭായിയും കൂട്ടരും ആളുകൾക്കിടയിൽ കയ്യടികൾ വാരിക്കൂട്ടുകയാണ്.

Read Also : ‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളിൽ കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് നേടിയത് 250 കോടിയാണ്. റോക്കി ഭായിയുടെ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. യഷിന് പുറമെ സഞ്ജയ് ദത്ത്, മാളവിക അവിനാശ്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Story Highlights: Yashs KGF 2 dialogue on a wedding invitation card goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top