വാഷിംഗ്ടണിൽ വെടിവെപ്പ്; 3 പേർക്ക് പരുക്കേറ്റു

വടക്കുപടിഞ്ഞാറൻ വാഷിംഗ്ടൺ ഡിസിയിൽ വെടിവെപ്പ്. എംബസിയ്ക്ക് സമീപം നടന്ന വെടിവെപ്പിൽ 3 പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയ്ക്കും രണ്ട് പുരുഷന്മാർക്കുമാണ് വെടിയേറ്റത്. പ്രതിയുടെ വിശദാംശങ്ങളെക്കുറിച്ചോ പ്രകോപന കാരണമോ പുറത്ത് പറയാൻ പൊലീസ് തയ്യാറായിട്ടില്ല.
വിദേശ എംബസിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സ്ഥലമാണിത്. ബഹുനില കെട്ടിടത്തിൻ്റെ ബാൽക്കണിയിൽ നിന്നാണ് അക്രമികൾ വെടിയുതിർത്തത്. കാൽനട യാത്രക്കാരെയാണ് ഇവർ ലക്ഷ്യം വെച്ചത്. വെടിയൊച്ച കേട്ടതോടെ ആളുകൾ അടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിലേക്ക് ഒളിച്ചു.
ഭയന്നോടും വഴിയാണ് 3 പേർക്ക് വെടിയേറ്റത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത് പൊലീസിന്റെ വലിയ സന്നാഹം എത്തിച്ചേർന്നിട്ടുണ്ട്.
Story Highlights: At least 3 people shot near preparatory school in Washington
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here