Advertisement

വിൻസി ബരെറ്റോയുടെ നിർണായക ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം

April 23, 2022
Google News 1 minute Read

ഡെവലപ്മെൻ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ക്യാമ്പയിൻ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി.

ബ്ലാസ്റ്റേഴ്സ് തന്നെയാണ് കളി നിയന്ത്രിച്ചതെങ്കിലും ചെന്നൈയിൻ എഫ്സി പ്രതിരോധം ഉറച്ചുനിന്നതോടെ കളി സമനിലയാകുമെന്ന് തോന്നിയിരുന്നു. എങ്കിലും അവസാന മിനിട്ടുകളിൽ ഗോൾ നേടിയ വിൻസി ബരെറ്റോ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തി.

Story Highlights: development league kerala blasters won chennaiyin fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here