Advertisement

“മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം”; ജോൺ പോളിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ…

April 23, 2022
Google News 2 minutes Read

സിനിമ ലോകത്തിന് സംഭവിച്ച അതുല്യ കലാകാരന്റെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്നു ജോൺ പോളെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നാണ് താരം കുറിച്ചത്. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിച്ചു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:-

“പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.”

അതുല്യ കലാകാരന് സിനിമാലോകത്ത് നിന്ന് നിരവധി പേർ അനുശോചനം അറിയിച്ചു. ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി. മലയാള സിനിമയ്ക്ക് ജോൺ പോൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോ​ഗം അപ്രതീക്ഷിതവും സങ്കടകരവുമാണെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സിനിമകളുടെ തിരക്കഥകൾ എഴുതിയത് ജോൺ പോളാണ്.

Read Also : നൂറിലേറെ സിനിമകൾ, നാല് പതിറ്റാണ്ടു നീണ്ട സിനിമ ജീവിതം; ജോൺ പോളിന്റെ മികച്ച ചിത്രങ്ങൾ

ഓരോ കഥകളിലും സിനിമാപ്രേമിയെ വിസ്മയിപ്പിക്കുന്ന കലാകാരനായിരുന്നു ജോൺ പോൾ. മനുഷ്യവികാരങ്ങളെ അത്രമേൽ ഉൾക്കൊള്ളിച്ച കഥകൾ. മാളൂട്ടിയും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, യാത്രയും അങ്ങനെ നീണ്ടുപോകുന്ന നിരവധി കഥകളിലൂടെ അദ്ദേഹം മലയാളികളെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചുയർത്തി. അദ്ദേഹം നമ്മുടെ മുന്നിലേക്ക് വെച്ച എത്രയെത്ര കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ചിരിക്കുകയും കരയുകയും ചേർത്തുനിർത്തുകയും ചെയ്തിട്ടുള്ളത്. ആ അതുല്യ കലാകാരന് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുകയാണ് മലയാളികൾ.

Story Highlights:  actor Mohnalal remembering late screenwriter John Paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here