പാകിസ്താനിൽ വീണ്ടും പോളിയോ ബാധ; ഒരു വർഷത്തിനിടെയുള്ള ആദ്യ കേസ്

പാകിസ്താനിലെ വസീറിസ്ഥാനിൽ വീണ്ടും പോളിയോ കേസ് റിപ്പോർട്ട് ചെയ്തു. 15 മാസം പ്രായമുള്ള ആൺകുട്ടിക്ക് ടൈപ്പ്-1 വൈൽഡ് പോളിയോ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇസ്ലാമാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു.
പോളിയോ സംബന്ധിച്ച് ദേശീയ ടാസ്‌ക് ഫോഴ്‌സിൻ്റെ യോഗം പാക് പ്രധാനമന്ത്രി ഷെഹ്‌നാസ് ഷെരീഫ് വിളിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തതോടെ രാജ്യം കടുത്ത ആശങ്കയിലാണ്. വാർത്ത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും പോളിയോ നിർമാർജനത്തിനായി രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സെന്റർ കോ-ഓർഡിനേറ്റർ ഷഹ്‌സാദ് ബേഗ് ട്വീറ്റ് ചെയ്തു.
വടക്കൻ വസീറിസ്ഥാനിൽ പോളിയോ ബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു. 2021 ജനുവരിയിലാണ് പാകിസ്താനിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്.
Story Highlights: pakistan reports first polio case in 15 months baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here