Advertisement

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് മർദനം

April 23, 2022
Google News 2 minutes Read
KSEB employee assaulted

ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പുതുപ്പാടിയിൽ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് ജീവനക്കാരൻ രമേശൻ പറയുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിൻറെ പരാതി ( KSEB employee assaulted ).

Read Also : ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ചിൽ കവർച്ച; 326 സ്മാർട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി

ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതും തർക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് ആക്രമിച്ചെന്നാണ് നഹാസിൻറെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Story Highlights: Power cut off due to non-payment of bills; KSEB employee assaulted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here