Advertisement

ഫേസ്ബുക്കും ട്വിറ്ററും പിന്നിലായോ? സ്നാപ്ചാറ്റ് മുന്നേറ്റമെന്ന് കമ്പനി…

April 23, 2022
Google News 1 minute Read

വളരെയധികം ജനപ്രീതി നേടിയ സാമൂഹ്യമാധ്യമങ്ങളാണ് ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും എല്ലാം. ഫേസ്‌ബുക്കിന്റെ ജനപ്രീതി കുറയുന്നുണ്ടോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്നുമുണ്ട്. എന്നാൽ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും മറികടന്ന് സ്നാപ്ചാറ്റ് മുന്നേറുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
മുൻനിര സമൂഹ മാധ്യമമായ സ്നാപ്ചാറ്റ് 2022 ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്നാപ്ചാറ്റ് ആപ്ലിക്കേഷൻ അതിന്റെ എതിരാളികളായ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയെ മറികടക്കുന്നതിൽ വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്നാപ്ചാറ്റിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. സ്നാപ്ചാറ്റിന്റെ ഡിഎയു വർഷം തോറും 18 ശതമാനം വർധിപ്പിച്ച് 332 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് പാദങ്ങളിൽ ഉപയോക്തൃ വളർച്ച 20 ശതമാനം പിന്നിട്ട കമ്പനി ഇക്കാര്യത്തിൽ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം വരുമാനം 38 ശതമാനം ഉയർന്ന് 1.06 ബില്യൺ ഡോളറിലുമെത്തി. 2021 ന്റെ ആദ്യ പാദം മുതൽ 44 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി തന്നെയാണ് അറിയിച്ചത്.

Read Also : “നോ പറഞ്ഞ് ട്വിറ്റർ”; കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങൾക്ക് വിലക്ക്…

റഷ്യ-യുക്രൈൻ ആക്രമിച്ചതിന് സ്നാപ്ചാറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരവധി പരസ്യ കമ്പനികൾ സ്നാപ്ചാറ്റിന്റെ ക്യാമ്പയിനുകൾ താത്കാലികമായി നിർത്തിയിരുന്നുവെന്നും അത് പുനരാരംഭിക്കുമെന്ന് അതത് കമ്പനികൾ പ്രഖ്യാപിച്ചതായും കമ്പനി തന്നെ വ്യക്തമാക്കി. പരസ്യങ്ങളുടെ നഷ്ടം കമ്പനിയുടെ ത്രൈമാസ വരുമാനത്തെയും ബാധിച്ചിരുന്നു. മാത്രവുമല്ല ആപ്പിൾ ഐഒഎസിന്റെ സ്വകാര്യത മാറ്റം കാരണം 2021 ക്യു 3 ലെ വവരുമാനത്തിലും സ്നാപ്ചാറ്റിന് കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല പുതിയ പദ്ധതികളുടെ ഭാഗമായി സ്‌നാപ്ചാറ്റ് ഓഗ്‌മെന്റഡ് റിയാലിറ്റി മേഖലയിൽ വളരെയധികം നിക്ഷേപം നടത്തിയതായും അതിലൂടെ 250 ദശലക്ഷം സ്‌നാപ്ചാറ്റ് ഉപയോക്താക്കൾ പ്രതിദിനം എആർ ഫീച്ചറുകളുമായി സംവദിക്കുന്നുവെന്ന് കമ്പനി പറയുന്നു.

Story Highlights:  snapchat overtakes facebook and twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here