Advertisement

നാലരവയസുള്ള പെൺകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്ക് ജീവപര്യന്തം

April 23, 2022
2 minutes Read

നാലരവയസുള്ള പെൺകുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴശിക്ഷയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ടാണ് ശിക്ഷ വിധിച്ചത്. ബീന എന്നുവിളിക്കുന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടക്കുകയും വേണമെന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ വിധിച്ചു.

Read Also : കൊലക്കേസിൽ നിന്ന് ഊരിപ്പോകാൻ നിയമബിരുദമെടുത്ത് സ്വയം വാദിച്ച് പ്രതി; ഒടുവിൽ ജീവപര്യന്തം

മിനി എന്ന ശാരി 1991ൽ കൊല്ലപ്പെട്ട കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. ഗണേശനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന് 28 വ‍ര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതി ബീനയെ പിടികൂടിയത്.

കൊല്ലപ്പെട്ട മിനി എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളാണ്. ബീന മഞ്ജുവിൽ നിന്നും കുഞ്ഞിനെ വള‍ര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ കുഞ്ഞിനൊപ്പം താമസിച്ചു വരുന്നതിനിടെ ബീനയും ഗണേശനും ചേ‍ര്‍ന്ന് കുഞ്ഞിനെ മ‍ര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Story Highlights: Woman gets life sentence for beating girl to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top