വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടിത്തം

വർക്കല ഹെലിപ്പാട് മേഖലയിൽ കരകൗശല സാധനങ്ങളും ലെതർ വസ്തുക്കളും വിൽക്കുന്ന കടയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കർണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിച്ചത്. രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് തീ പടരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്.
സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിവരം. അടുത്തുള്ള റിസോർട്ടുകളിലേക്ക് തീ പടർന്നിട്ടില്ല. 3 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. എന്നാൽ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കട ഉടമ പറയുന്നത്.
Story Highlights: Fire breaks out in Varkala helipad area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here