Advertisement

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ

April 24, 2022
Google News 2 minutes Read

ചൈനീസ് പൗരന്മാർക്ക് അനുവദിച്ച ടൂറിസ്റ്റ് വിസ ഇന്ത്യ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സർക്കുലറും ഐഎടിഎ പുറപ്പെടുവിച്ചു.

ചൈനീസ് യൂണിവേഴ്‌സിറ്റികളിൽ ഏകദേശം 22,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ 2020ൽ ഇവർ ഇന്ത്യയിലേക്ക് തിരികെ എത്തിയിരുന്നു. ഇവർക്ക് ഇതുവരെ ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാനായിട്ടില്ല. ഓൺലൈൻ ക്ലാസുകളിലാണ് ഇവർ ഇതുവരെ പങ്കെടുത്തിരുന്നത്. ചൈനീസ് അധികൃതർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് വിസ റദ്ദാക്കിയത്.

Read Also : മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ

ചൈനീസ് പൗരന്മാർക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകൾ ഇനി മുതൽ ഉണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു. പത്ത് വർഷത്തെ കാലാവധിയാണ് ടൂറിസ്റ്റ് വിസകൾക്കുള്ളത്. അതേസമയം റെസിഡന്റ് പെർമിറ്റുള്ള ഭൂട്ടാൻ, നേപ്പാൾ, മാലിദ്വീപ്, എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാമെന്നും ഐഎടിഎ അറിയിച്ചു.

Story Highlights: India Suspends Tourist Visas For Chinese Citizens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here