Advertisement

ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ കരാർ; കൂടുതൽ തൊഴിലവസരങ്ങൾ

April 24, 2022
Google News 1 minute Read

ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്മീരിൽ മാത്രം 3,000 കോടിയുടെ നിക്ഷേപത്തിനാണ് സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നിരന്തര കൂടിയാലോചനകൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ വികസിച്ച തലങ്ങളിലേക്ക് കൊണ്ടുപോവുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്‌മദ് അൽ ബന്നയുടെ നേതൃത്വത്തിലുള്ള യു.എ.ഇ ബിസിനസ് സംഘം ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു .

Read Also : യുഎഇയിൽ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

കരാർ നടപ്പിലാകുന്നതോടെ കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും കൂടുതലായി കൂടുതലായി യു.എ.ഇയിലെത്തും. ഇതിലൂടെ നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മെച്ചമുണ്ടാകും.കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർ ഏറെ താൽപര്യത്തോടെയാണ് കരാറിനെ നോക്കി കാണുന്നത്.

Story Highlights:  India-UAE Trade Deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here