Advertisement

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ്: മുഖ്യപ്രതി ആശിഷ് മിശ്ര ജയിലിലെത്തി കീഴടങ്ങി

April 24, 2022
Google News 2 minutes Read
Ashish Mishra surrenders in jail

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്ര ജയിലിലെത്തി കീഴടങ്ങി. ഒരാഴ്ച്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കീഴടങ്ങിയത്. ആശിഷ് മിശ്രയുടെ ജാമ്യം ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ ബെഞ്ച് റദ്ദാക്കിയിരുന്നു. ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലെത്തിയ ആശിഷ് മിശ്രയെ സെല്ലിലേക്ക് മാറ്റി ( Ashish Mishra surrenders in jail )

.

കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തി സുപ്രിംകോടതി ജാമ്യം റദ്ദു ചെയ്യുകയാണ്. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിയില്‍ തെറ്റുണ്ട്. അപ്രധാനമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് ഇതെന്നും സുപ്രിംകോടതി അന്ന് വിലയിരുത്തി. തുടര്‍ന്ന് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദു ചെയ്ത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് ഉത്തരവിടുകയായിരുന്നു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് അന്ന് കൊല്ലപ്പെട്ടത്.

Story Highlights: Lakhimpur Kheri case: Main accused Ashish Mishra surrenders in jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here