മലപ്പുറത്ത് കുഴൽപ്പണവേട്ട; മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.38 കോടി രൂപ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവർ പിടിയിലായി. 116 ഗ്രാം സ്വർണ്ണ നാണയങ്ങളും ഇവരിൽ നിന്ന് പിടികൂടി.
Read Also : കോഴിക്കോട് ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
കോയമ്പത്തൂരിൽ നിന്ന് വേങ്ങേരിയിലേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ ഉള്ളിൽ പ്രത്യേക അറ നിർമ്മിച്ച് അതിലാണ് പണം സൂക്ഷിച്ചിരുന്നത്.പൊലീസിന് ലഭ്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Story Highlights: Money laundering Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here