പിക്കപ്പിന് പിന്നിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; ഗൃഹനാഥൻ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട പിക്കപ്പിന് പിന്നിൽ കാർ ഇടിച്ച് കയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശികളായ ശ്രീജ (51), മകൾ അഞ്ജന (24) എന്നിവരാണ് മരിച്ചത്. പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച കാറാണ് കോഴിയെ കൊണ്ടുപോകുന്ന പിക്കപ്പിന് പിന്നിൽ ഇടിച്ചത്. പേരാമ്പ്രയിൽ നിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാറിൽ സഞ്ചരിച്ച കുടുംബം. അപകടത്തിൽ അദ്ധ്യാപകൻ സുരേഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു.
Read Also : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കാറിന്റെ മുൻവശം പൂർണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ ഏഴ് മണിയോടെ വാല്യക്കോട് അഗ്രികർച്ചറൽ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ അമ്മയെയും മകളെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Story Highlights: Mother and daughter die in car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here