Advertisement

‘ക്യാഷ്‌ലെസായി’ പുറത്തിറങ്ങൂ; മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

April 24, 2022
Google News 2 minutes Read

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയേയും ഓണ്‍ലൈന്‍ പേയ്‌മെന്റുകളേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കറങ്ങാന്‍ പോകുമ്പോള്‍ ഇനി കയ്യില്‍ കാശ് കരുതാതെ പേയ്‌മെന്റുകള്‍ പരമാവധി ഓണ്‍ലൈനാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ക്യാഷ്‌ലെസ് ഡേ ഔട്ട് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇതിനായുള്ള പ്രചാരണം വ്യാപകമാക്കുകയാണ് പ്രധാനമന്ത്രി. പേയ്‌മെന്റുകള്‍ പരമാവധി ഡിജിറ്റല്‍ ആകുന്നതോടെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. (pm modi ask people to go cashless)

അവധി ദിവസങ്ങള്‍ ആസ്വദിക്കാനായി മറ്റൊരു നിര്‍ദേശവും മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി മുന്നോട്ടുവച്ചു. രാജ്യത്തിന്റേയും നമ്മുടെ തന്നെയും ഭൂതകാലത്തെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കുന്നതിനായി അവധി ദിവസങ്ങളില്‍ തൊട്ടടുത്തുള്ള മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കണമെന്നും മോദി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് രാജ്യവുമായുള്ള ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് കാലത്ത് മ്യൂസിയങ്ങളെ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ യുവാക്കളും യുവതികളും വരുന്ന അവധി ദിവസം തൊട്ടടുത്തുള്ള മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കണം. പേയ്‌മെന്റുകള്‍ പരമാവധി ഡിജിറ്റലാക്കണം. നിങ്ങള്‍ നടത്തുന്ന ചെറിയ പണമിടപാട് പോലും രാജ്യത്തിന്റെ ഡിജിറ്റല്‍ എക്കോണമിയ്ക്ക് വലിയ സഹായമാകും. നിലവില്‍ പ്രതിദിനം 20,000 കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കണം. പ്രധാനമന്ത്രി പറഞ്ഞു. 88-ാമത് മന്‍ കി ബാത്താണ് ഇന്ന് പ്രക്ഷേപണം ചെയ്തത്.

Story Highlights: pm modi ask people to go cashless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here