Advertisement

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

April 24, 2022
Google News 1 minute Read

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മത്സരം.
2017ലും ഇരുവരും തമ്മിലായിരുന്നു മത്സരം.വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും മരീൻ ലീപെൻ. ഏപ്രിൽ പത്തിന്‌ 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന്‌ 27.8 ശതമാനവും ലീപെന്നിന്‌ 23.2 ശതമാനവും വോട്ട് ലഭിച്ചു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് എതിരാണ് മാക്രോൺ. യുക്രൈന്‌ ആയുധങ്ങളടക്കമുള്ള സഹായം നൽകുന്നതിനൊപ്പം റഷ്യക്കെതിരെ ഉപരോധവും ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : റഷ്യയുമായുള്ള ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി

റഷ്യയോട് ആഭിമുഖ്യമുണ്ടെങ്കിലും യുക്രൈൻ അധിനിവേശം തെറ്റാണെന്നു തന്നെയാണ് ലീപെന്നിന്റെ നിലപാടും. വിരമിക്കൽ പ്രായം ഉയർത്തുമെന്നാണ് അവരുടെ വാഗ്ദാനം. അവസാനവട്ടത്തിൽ മാക്രോൺ വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.

Story Highlights:  Presidential election in France

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here