നഷ്ടമായത് ഏറെ വാത്സല്യം പകർന്നു തന്ന നേതാവിനെ: വി.ഡി.സതീശൻ

വ്യക്തിപരമായി ഏറെ വാത്സല്യം പകർന്നു തന്ന നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ കോൺഗ്രസ് നേതൃത്വത്തിലേക്കും മറ്റ് നേതൃസ്ഥാനങ്ങളിലേക്കും ഉയർന്നു വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ്. ജീവിതത്തെ ഇത്രയും പോസിറ്റീവ് ആയ കണ്ടൊരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളായിരുന്നു അദ്ദേഹമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഒരുപാട് പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും അതിന്റെ അഹങ്കാരമോ അതിന്റെ ധാർഷ്ട്യമോ ഒന്നുമില്ലാതെ വളരെ ലളിതമായ ജീവിതം നയിച്ച ആളാണ്. താൻ ആദ്യം കണ്ട ശങ്കരനാരായണൻ സാറും ഏതാനും മാസങ്ങൾക്ക് മുൻപ് വീട്ടിലെത്തി കണ്ടപ്പോഴുള്ള ആളും ഒരാള് തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നർമ സംഭാഷമാണ് അദ്ദേഹത്തിന്റെ മുദ്ര. അത് നിയമസഭയിലാണെങ്കിലും പുറത്താണെങ്കിലും പാർട്ടി യോഗങ്ങളിലുമെല്ലാം വാക്കുകൾ കൊണ്ട് ആളുകളെ ആകർഷിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു. കൂടുതൽ ബന്ധപ്പെടുന്നത് 2001 എംഎൽഎയായി ചെല്ലുമ്പോഴാണ്. അന്ന് അദ്ദേഹം ധനകാര്യ മന്ത്രിയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് അദ്ദേഹം ധനമന്ത്രിയാകുന്നത്. എന്നാൽ ആ പ്രതിസന്ധികളെ ചുരുങ്ങിയ കാലംകൊണ്ട് മറികടക്കാൻ അദ്ദേഹത്തിനായി. പൊതുസൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയെയാണ് നഷ്ടമായതെന്നും വി.ഡി.സതീശൻ പറഞ്ഞു.
Story Highlights: The leader who gave a lot of love for what was lost: VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here