Advertisement

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്കെതിരെ കേസ്!
സംഭവം വെഞ്ഞാറമൂട്ടിൽ

April 25, 2022
Google News 2 minutes Read
car

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ സാങ്കേതിക പിഴവാവാം ഇതിന് കാരണമെന്നാണ് മനസിലാക്കുന്നത്.

കുറേനാളായി ഉപയോ​ഗിക്കാതെ ഒതുക്കിയിട്ടിരിക്കുന്ന ആൾട്ടോ കാറാണ് അജിത്തിനുള്ളത്. ഈ ആൾട്ടോ കാറിന്റെ നമ്പർ വെച്ചാണ് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പെറ്റിയടിച്ചത്. അതായത് കാറിന്റെ കെഎൽ 21 ഡി 9877 എന്ന നമ്പരിലാണ് പെറ്റിവന്നതെന്ന് സാരം. ഒരാഴ്ച്ചയ്ക്ക് മുമ്പാണ് പെറ്റി അടയ്ക്കണമെന്ന് പറഞ്ഞ് ഫോണിൽ മെസേജ് വന്നത്.

Read Also : അമ്പയറിനോട് കയർത്ത സംഭവം: പന്തിനും താക്കൂറിനും പിഴ; ആംറേയ്ക്ക് വിലക്ക്

അജിത്തിന്റെ ഉടമസ്ഥതയിൽ ഒരു ബൈക്കുണ്ട്. ഇതിന്റെ നമ്പർ കെഎൽ 21 ബി 9811 ആണ്. ബൈക്കിനുള്ള പെറ്റിയാവാം സാങ്കേതിക തകരാർ മൂലം കാറിന് വന്നതെന്നാണ് കരുതുന്നത്. സംഖ്യകളിലെയും ഇം​ഗ്ലീഷ് അക്ഷരത്തിന്റെയും സാമ്യം മൂലമാകാം ഇത്തരത്തിൽ സംഭവിച്ചത്. എന്തായാലും ട്രാഫിക് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം. 250 കോടി മുടക്കിയാണ് ഈയിടെ 726 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത്.

കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായാണ് ഈ ക്യാമറകൾ ഉപയോ​ഗിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും.

Story Highlights: Case against car owner for not wearing helmet!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here