Advertisement

എൻജിനീയറിങ് പഠനം തുണച്ചില്ല, ജീവിക്കാനായി ചായ കച്ചവടം; ഇന്ന് ഏഴ് ഔട്ട്ലെറ്റുകളുടെ ഉടമ….

April 25, 2022
Google News 2 minutes Read

ഓരോ വിദ്യാർത്ഥിയും നിരവധി സ്വപ്നങ്ങളുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. നല്ലൊരു ജോലി, ഉയർന്ന ശമ്പളം അങ്ങനെ നിരവധി സ്വപ്‌നങ്ങൾ. എന്നാൽ വളരെ ബുദ്ധിമുട്ടി നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഓരോ വിദ്യാർത്ഥിയും തന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് പരിചയപ്പെടുത്തുന്നത് ഗണേഷ് ദുദ്നാലേ എന്ന യുവാവിനെയാണ്. എൻജിനീയറിങ് ബിരുദധാരിയാണ് ഗണേഷ്. സ്വകാര്യ കോളജിൽ നിന്നും ഉയർന്ന മാർക്കോടെ ഗണേഷ് കോഴ്സ് പൂർത്തിയാക്കി. ക്യാമ്പസ് പ്ലേസ്‌മെന്റും സ്വന്തമാക്കി. എന്നാൽ ആ ജോലിയുടെ വേതനം ഗണേഷിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മതിയാകുന്നതായിരുന്നില്ല.

ഏറെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിട്ട് സ്വന്തമാക്കിയ ബിരുദം സാമ്പത്തികമായി സഹായിക്കില്ലെന്ന് മനസിലാക്കിയ നിമിഷം ഏറെ ഗണേഷിനെ തളർത്തി. എന്നാൽ മുന്നോട്ട് പോകാൻ തന്നെയായിരുന്നു ഗണേഷിന്റെ തീരുമാനം. എന്താണെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങുക എന്ന തീരുമാനത്തിലേക്ക് ഗണേഷ് എത്തിച്ചേർന്നു. ഏറെ ആലോചനകൾക്കും ശേഷം ഏത് ബിസിനസ് എന്ന വഴിയും ഗണേഷ് തെരെഞ്ഞെടുത്തു. തനിക്ക് ഏറെ പ്രിയപ്പെട്ട ചായയുടെ ബിസിനസ് എന്ന വഴിയാണ് ഒടുവിൽ ഈ ചെറുപ്പക്കാരൻ തെരെഞ്ഞെടുത്തത്.

അച്ഛൻ നൽകിയ ആറ് ലക്ഷത്തിൽ നിന്ന് തുടങ്ങിയ ചായക്കട ഇന്ന് കരുത്തുറ്റ ബിസിനസ് ശൃഖലയായി ഗണേഷ് വളർത്തിയെടുത്തു. 2019 ലാണ് ഗണേഷ് ആദ്യമായി കട തുടങ്ങുന്നത്. കച്ചവടം തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം ഒരു ബിസിനസ് പാർട്ണറെയും ഗണേഷ് ഒപ്പം ചേർത്തു. ഒന്നിനൊന്ന് മെച്ചപ്പെട്ട ദിവസങ്ങളാക്കാൻ അവർ കഠിനാധ്വാനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും പുതിയൊരു ഔട്ട്ലെറ്റ് ആരംഭിച്ചു. പിന്നീട് പതിയെ പതിയെ ബിസിനസ്സ് വളരാൻ തുടങ്ങി. ഇന്ന് ഏഴ് ഔട്ട്ലെറ്റുകളാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്.

Read Also : ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി

വ്യത്യസ്‍തമായ രുചികൂട്ടുകളും ഇന്നിവിടെ ലഭ്യമാണ്. ചായയ്ക്ക് പുറമെ വ്യത്യസ്ത തരം 20 ഇനം ചായകളും ലഭിക്കും. ബട്ടർസ്‌കോച്ച്, വാനില, കാരാമൽ ചായ, ഫ്രൂട്ട് ചായ തുടങ്ങിപലതരം ചായകളും വ്യത്യസ്ത തരം കാപ്പികളും ഇവിടെ വിൽക്കാൻ തുടങ്ങി. ഇപ്പോൾ പ്രതിമാസം മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ള ബിസിനസുകാരനാണ് ഗണേഷ്.

Story Highlights: Engineer Turns ‘Chai Maker’ After Failing to Get Job, Now Runs 7 Successful Outlets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here