Advertisement

വ്യാജ ഫോൺ കോൾ തട്ടിപ്പ്; കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി

April 25, 2022
Google News 1 minute Read

കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ഫോൺ വിളിയെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് ആംബുലൻസ് കൂട്ടത്തോടെ എത്തി.

ഹിന്ദി സംസാരിക്കുന്നയാളാണ് എല്ലാ ആംബുലൻസ് ഡ്രൈവർമാരെയും ഫോണിൽ വിളിച്ചത്. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരുള്ള ആളാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. നവീൻ കുമാർ എന്ന ആളുടെ പേരിലാണ് നമ്പരുള്ളത്. എല്ലാ ഡ്രൈവർമാർക്കും ഗൂഗിൾ പേ നമ്പർ അയച്ചുകൊടുക്കുകയും പണം അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കോട്ടയം സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also : ‘ഇത്തരത്തിൽ ഒരു വീഴ്ച ഫയർഫോഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല’; ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ 24നോട്

Story Highlights: Fake phone call fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here