2025 ഓടെ മലമ്പനി മരണം ഇല്ലാതാക്കുക ലക്ഷ്യം: വീണാ ജോര്‍ജ്

2025 ഓടെ കേരളത്തില്‍ മലമ്പനി രോഗവും മരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ 5 ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി മലമ്പനി രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിനോടനുബന്ധിച്ച് മലമ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Story Highlights: goal of eliminating malaria deaths by 2025 veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here