Advertisement

ജാമ്യം ലഭിച്ചു മിനിറ്റുകൾക്കകം ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ

April 25, 2022
2 minutes Read

ഗുജറാത്ത് എം എൽ എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത പൊലീസ്. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസമിലെ കോടതി മേവാനിയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. മറ്റൊരു കേസിൽ മേവാനിയെ അസം ബാർപെട്ട പൊലീസ് അറസ്റ്റ് ചെയ്‌തതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

ഇന്ന് ഏതാനും മിനിറ്റുകൾക്കു മുൻപാണ് അസമിലെ കൊക്രജാർ കോടതിയാണ് മേവാനിക്ക് ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് മിനിറ്റുകൾക്കകമാണ് അസമിലെ ബാർപേട്ട പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, എന്തിനാണ് അറസ്റ്റെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Read Also : ‘സ്വതന്ത്ര എംഎൽഎ ആയതിനാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാനാകില്ല’; ജിഗ്നേഷ് മേവാനി ട്വന്റിഫോറിനോട്

Story Highlights: Gujarat MLA Jignesh Mevani Re-Arrested Right After Getting Bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top