Advertisement

ഐപിഎല്ലിൽ 6000 റൺസ് തികച്ച് ധവാൻ; ചെന്നൈയ്ക്ക് 188 റൺസ് വിജയലക്ഷ്യം

April 25, 2022
Google News 1 minute Read

വിരാട് കോലിക്ക് ശേഷം ഐപിഎല്ലിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി പഞ്ചാബ് കിംഗ്സ് താരം ശിഖർ ധവാൻ. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള പോരാട്ടത്തിലാണ് ധവാൻ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 2 റൺസ് നേടിയത്തോടെയാണ് 36 കാരനായ ധവാൻ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ തന്റെ 200-ാം മത്സരവും ധവാൻ പൂർത്തിയാക്കി.

ശിഖർ ധവാനും (പുറത്താകാതെ 88 റൺസ്) ഭാനുക രാജപക്സയും(42) നടത്തിയ പോരാട്ടമാണ് ചെന്നൈയ്‌ക്കെതിരെ പഞ്ചാബിനെ തുണച്ചത്. ടോസ് നേടിയ ചെന്നൈ നായകൻ രവീന്ദ്ര ജഡേജ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ക്ഷമയോടെ ബാറ്റ് ചെയ്ത ധവാൻ നിലയുറപ്പിച്ചതോടെ ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. മറുവശത്ത് രാജപക്‌സയും കൂട്ടിന് എത്തിയതോടെ ചെന്നൈയുടെ താളം തെറ്റി. പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

അതേസമയം മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ തുടക്കം മോശമാണ്. ഓപ്പണർ റോബിൻ ഉത്തപ്പയെ ആദ്യ ഓവറിൽ തന്നെ ടീമിന് നഷ്ടമായി. സന്ദീപ് ശർമ്മയാണ് ഉത്തപ്പയെ കൂടാരം കയറ്റിയത്. ഋതുരാജ് ഗെയ്ക്വാദ്,
മിച്ചൽ സാന്റ്നർ എന്നിവരാണ് ക്രീസിൽ. 3 ഓവർ പിന്നീടുമ്പോൾ ചെന്നൈ 1 വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എന്ന നിലയിലാണ്.

Story Highlights: ipl csk vs pk updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here