Advertisement

കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്

April 25, 2022
1 minute Read

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിടനൽകും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. തുടർന്ന് ഡിസിസി ഓഫീസിൽ 4 മണിവരെ പൊതുദർശനമുണ്ടാവും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.

എല്ലാ തലമുറയിലെ പ്രവർത്തകരുമായും ബന്ധം പുലർത്തിയിരുന്ന മറ്റൊരു നേതാവില്ല എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഭാഷകളിലെ അറിവ്, പുസ്തകങ്ങളിലെ അറിവ്, പ്രസംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിന്നു. അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാളില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു.

Story Highlights: k sankaranarayanan cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top