പരീക്ഷാ പേപ്പർ ആവർത്തന വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വയ്ക്കും

രാജി സന്നദ്ധത അറിയിച്ച് കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റ്. പരീക്ഷാ പേപ്പർ ആവർത്തന വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി സന്നദ്ധ അറിയിച്ചത്. വിഷയത്തിൽ നിലപാട് കടുപ്പിച്ചതോടെ പ്രധിരോധത്തിലായിരിക്കുകയാണ് പരീക്ഷാ കൺട്രോളർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് പി ജെ വിൻസന്റ് ട്വന്റി ഫോറിനോട് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ പി.ശിവപ്പു, സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.മഹേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. വീഴ്ച സംബന്ധിച്ച് 26നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Read Also : ചോദ്യപേപ്പർ ആവർത്തനം; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടന്നിരുന്നു. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്നു പരീക്ഷകളും ബോട്ടണി കോംപ്ലിമെന്ററി പേപ്പറും മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പറിലടക്കം പഴയ ചോദ്യങ്ങളുടെ ആവര്‍ത്തനവും അപാകതകളുമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാലയ്ക്ക് ഗുരുതര പിഴവ് പറ്റിയതായി വിലയിരുത്തിയതോടെ പ്രതിഷേധം ശക്തമായിരുന്നു.
Story Highlights: kannur university exam controller p j vincent resign

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here