ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിൽ ദുരൂഹതയെന്ന് കെ. അജിത

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും സാമൂഹിക പ്രവർത്തക കെ. അജിത ട്വന്റിഫോറിനോട്. എസ്. ശ്രീജിത്തിനെ അപ്രതീക്ഷിതമായി മാറ്റിയതിന്റെ ഉദ്ദേശം അന്വേഷണം പൂർത്തിയാവുമ്പോൾ പുറത്തുവരുമെന്നും അവർ തുറന്നടിച്ചു. അന്വേഷണസംഘം നീങ്ങിയത് ശ്രീജിത്തിന്റെ നിർദേശപ്രകാരമണ്. കടയ്ക്ക് കത്തിവെയ്ക്കുന്ന നടപടിയാണിതെന്നും അവർ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച്, വിജിലൻസ് മേധാവികളെ മാറ്റി പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ നിർണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മിഷണറായി മാറ്റിയത്.
Read Also : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : ഇന്റലിജൻസ് നിരീക്ഷണം
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനും ദിലീപിനെതിരായ നടപടികൾക്കും ചുക്കാൻ പിടിച്ചിരുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ പൊലീസിൽ നിന്ന് തന്നെ മാറ്റി ഗതാഗത കമ്മിഷണറാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് പരാതിയുണ്ട്.
Story Highlights: transfer of crime branch chief s sreejith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here