ഇത് ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള രോഗം; ‘മലേറിയ’ അറിയേണ്ടതെല്ലാം…

മലേറിയ എന്ന രോഗത്തെ കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007 ൽ ലോക മലേറിയ ദിനം ആചരിക്കാൻ തുടങ്ങിയത്. 2007 മേയില്‍ ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിലാണ് ലോക മലേറിയ ദിനാചരണത്തിന് തുടക്കമിടുന്നത്. ഈ വര്‍ഷത്തെ മലേറിയ ദിനത്തിലെ ആപ്തവാക്യം ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം’ എന്നതാണ്. 2018 ല്‍ ലോകമൊട്ടാകെ 228 മില്ല്യണ്‍ മലേറിയ കേസുകളും 405000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം മലേറിയ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം ആഫ്രിക്കയാണ്. 2018 ല്‍ 93 ശതമാനം കേസുകളും 94 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അവിടെയാണ്. ഈ മരണങ്ങളിൽ 80 ശതമാനവും 5 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലോകത്ത് ആകെ 241 ദശലക്ഷത്തിലധികം മലേറിയ കേസുകൾ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
എങ്ങനെയാണ് ഈ രോഗം പിടിപെടുന്നത്? മനുഷ്യരില്‍ മലേറിയ ബാധിക്കാന്‍ ഇടയാക്കുന്ന അഞ്ച് തരം പാരസൈറ്റുകളാണ് ഉള്ളത്. അതിൽ തന്നെ പി.ഫാല്‍സിപാറം, പി.വിവാക്‌സ് എന്നീ രണ്ടിനമാണ് പ്രധാനമായും ഭീഷണിയുയർത്തുന്നവ. രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെണ്‍കൊതുകിന്റെ കടിയേല്‍ക്കുന്നതു വഴിയാണ് രോഗം പിടിപെടുന്നത്. ശുദ്ധജലത്തിലാണ് ഈ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.
Read Also : കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
മലേറിയ രോഗം ഭീകരകാരിയാണോ? ജീവൻ വരെ അപകടത്തിലാക്കാൻ പ്രാപ്തിയുള്ള ഒരു രോഗം കൂടിയാണ് മലേറിയ എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ കരുതലോടെ വേണം 2020ലെ കണക്കനുസരിച്ച് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627,000 ആണ്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ സമയം ഇന്‍ക്യുബേഷന്‍ കാലം എന്നാണറിയപ്പെടുന്നത്.
തലവേദന, വിറയലോടു കൂടിയ പനി, ഇടവിട്ടുള്ള കടുത്ത പനി, പേശീവേദന, ക്ഷീണം, ഛര്‍ദി ഇവയൊക്കെ മലേറിയയുടെ പ്രധാന ലക്ഷണങ്ങളാണ്. രോഗം അധികമായാൽ മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, വൃക്കകള്‍ക്ക് തകരാറ് എന്നീ അവസ്ഥകളും സംഭവിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മലേറിയ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്.
Story Highlights: world malaria day malaria symptoms and cause
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here