ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നു

ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജനസേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവരുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഭാരതീയ ജനസേന വർക്കിംഗ് പ്രസിഡന്റ് വി ഗോപകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
ബിഡിജെഎസ് വിട്ട ഒരു വിഭാഗം നേതാക്കളാണ് 2021ൽ ഭാരതീയ ജനസേന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. അന്ന് മുതൽ
യു.ഡി.എഫിനൊപ്പം ചേർന്നായിരുന്നു ഭാരതീയ ജനസേനയുടെ പ്രവർത്തനം.
Read Also : ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു; തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ല
2015 ഡിസംബർ അഞ്ചിന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിന്‍റെ പിന്തുണയോടെ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്.). എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു അന്ന് പുതിയ പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളിയാണ് അധ്യക്ഷൻ. അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ബിഡിജെഎസിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ പുറത്തുവന്ന് ബിജെഎസ് രൂപീകരിച്ചത്.
Story Highlights: BJS merge with BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here