Advertisement

ചോർന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ‘ എ ഡയറി’ രഹസ്യരേഖയല്ല : കോടതി

April 26, 2022
Google News 2 minutes Read
court documents didnt leak says court

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചു. ( court documents didnt leak says court )

എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് കോടതി ചോദിച്ചു. കോടതിൽ നിന്ന് ചോർന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ‘എ ഡയറി’ രഹസ്യ രേഖയല്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപിന്റെ ഫോണിൽ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചോയെന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലന്ന് കോടതി പറഞ്ഞു.

Read Also : ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ ദിലീപ് ഇന്ന് മറുപടി സത്യവാങ്മൂലം നൽകില്ല

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണിൽ കണ്ടുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ഈ കാര്യങ്ങളിലാണ് കോടതി വ്യക്തത വരുത്താൻ ശ്രമിച്ചത്. ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത ഈ പേജുകൾ കോടതിയുട രഹസ്യ രേഖയല്ലെന്ന് കോടതി പറഞ്ഞു. ഒന്ന് എഫ്എസ്എൽ ലാബിലേക്ക് പെൻഡ്രൈവ് അയച്ചതിന്റെ രേഖയാണ്. അന്ന് പെൻഡ്രൈവ് അയക്കുന്നതിന്റെ ചെലവ് പ്രതി ദിലീപ് തന്നെ വഹിക്കണമെന്ന് പ്രോസിക്യൂഷൻ ആശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകൾ ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ മുഖേന ദിലീപിന് ലഭിച്ച രേഖയിൽ അസ്വാഭാവികതയോ രേഖകൾ ചോർന്നതായോ കാണുന്നില്ലെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ പക്കൽ നിന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയത് കോടതിയുടെ രഹസ്യ രേഖയാണെന്ന വാദം കോടതി പൂർണമായും തള്ളി.

Story Highlights: court documents didnt leak says court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here