കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്. ( covid vaccine children )
കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്.
ആറ് വയസിനും 12 വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും , അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബിവാക്‌സും 12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കുക.
Story Highlights: covid vaccine children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here