Advertisement

സർക്കാരിന്റെ വാർഷികാഘോഷം സിപിഐഎം ഹൈജാക്ക് ചെയ്യുന്നു; സിപിഐ

April 26, 2022
2 minutes Read

സർക്കാരിന്റെ വാർഷികാഘോഷം സിപി ഐ എം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐ. വാർഷികാഘോഷം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് സിപിഐ ആരോപിച്ചു. സിപിഐഎം സംസ്ഥാന കൗൺസിലിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.

സിപിഐഎം സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കെ റെയിലിനെതിരായിയുള്ള സമരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇന്നത്തെ യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെയാണ് കൂടുതൽ വിമർശനം ഉയർന്നത്.

Read Also : ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ

നവകേരള സൃഷ്ടിക്കായുള്ള വികസന കാഴ്ചപ്പാടുകളുമായി മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളെയാണ് സിപിഐ വിമർശിച്ചത്. സിപിഐയെ മാറ്റി നിർത്തുന്നു. സിപിഐഎം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് യോഗത്തിൽ സി പി ഐ ആരോപിച്ചു.

Story Highlights: CPI about CPI(M), government anniversary celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top