Advertisement

ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി; എയിംസ് നഴ്‌സസ് യൂണിയന്‍ സമരം പിന്‍വലിച്ചു

April 26, 2022
2 minutes Read
delhi aiims nurses strike over after court order

ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ സമരം പിന്‍വലിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍. അനിശ്ചിതകാല സമരം ചെയ്യുന്ന നഴ്‌സുമാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നാളെ ഹൈക്കോടതിയില്‍ നിലപാടറിയിക്കുമെന്ന് നഴ്‌സസ് യൂണിയന്‍ അറിയിച്ചു. സമരത്തിനെതിരെ എയിംസ് അഡ്മിനിസ്‌ട്രേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി നടപടി.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ഡല്‍ഹിയിലെ എയിംസിലാണ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കാജ്‌ളയെ സസ്‌പെന്‍ഡ് ചെയ്തുള്‍പ്പടയുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എയിംസ് നഴ്‌സസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഫമീര്‍ സി. കെ പറഞ്ഞു.

Read Also : കെഎസ്ഇബി സമരക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാം; എന്താണ് എസ്മ?

എന്നാല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എയിംസ് നഴ്‌സസ് യൂണിയന്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

Story Highlights: delhi aiims nurses strike over after court order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top