ധോണിക്ക് കഴിഞ്ഞില്ല, ചെന്നൈയെ 11 റൺസിന് തോൽപിച്ച് പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തോൽവി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് 11 റൺസിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ടീമിൻ്റെ മോശം ബൗളിംഗാണ് പരാജയ കാരണമെന്ന് സിഎസ്കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പറഞ്ഞു.
188 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം പാളി. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയപ്പോഴേക്കും റോബിന് ഉത്തപ്പയെ സന്ദീപ് ശര്‍മ മടക്കി. പവര്‍ പ്ലേ പിന്നിടും മുമ്പ് മിച്ചല്‍ സാന്റ്നറും മടങ്ങി. ശിവം ദുബെയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ റിഷി ധവാന് വീഴ്ത്തിയതോടെ ചെന്നൈ 40-3ലേക്ക് വീണു. 39 പന്തിൽ 78 റൺസ് നേടിയ അമ്പാട്ടി റായിഡുവാണ് ചെന്നൈയ്ക്ക് വേണ്ടി പൊരുതിയത്.
188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. നേരത്തെ ശിഖർ ധവാന്റെ 88 റൺസ് പ്രകടനവും ഭാനുക രാജപക്സെയുടെ 42 റൺസ് പിൻബലത്തിലുമാണ് പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ 18 റൺസും ലിയാം ലിവിംഗ്സ്റ്റോ 19 റൺസും നേടി. എട്ട് മത്സരങ്ങളിൽ ചെന്നൈയുടെ ആറാം തോൽവിയാണിത്.
Story Highlights: pbks beat csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here