ശ്രീനിവാസൻ വധം : ഇന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തെന്ന് എഡിജിപി

പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസിൽ ഇന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തെന്ന് എഡിജിപി. അബ്ദുറഹ്മാൻ, ഫിറോസ് ബാസിത്, റിഷിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ( sreenivasan murder case 4 more arrested )
കൊലയാളി സംഘത്തിൽപ്പെട്ടവരാണ് അബ്ദുറഹ്മാനും ഫിറോസും. ഗൂഡാലോചനയിൽ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും. കൊലയാളി സംഘത്തിന് വിവരങ്ങൾ കൈമാറിയത് റിഷിലാണ്.
പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും ഇരട്ടക്കൊല അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകൾ നടന്നു.
Story Highlights: sreenivasan murder case 4 more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here