മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മാവനും മകനും അറസ്റ്റിൽ

പത്തനംതിട്ടയിൽ മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മാതൃസഹോദരൻ മാത്യു തോമസ് മകൻ റോബിൻ എന്നിവർ അറസ്റ്റിലായി. പത്തനംതിട്ട കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് ബോധ്യമായത്.
Read Also : രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു
റെനിൽ മാതൃസഹോദരൻ മാത്യു തോമസിന്റെ വീട്ടിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Story Highlights: Young man killed in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here