ബോളിവുഡിന്റെ മണിച്ചിത്രപ്പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും ഇറങ്ങി; ഭൂല്‍ ഭുലയ്യ 2 ട്രെയിലര്‍ പുറത്ത്

കേരളത്തിന്റെ അഭിമാനമായ ക്ലാസിക് സെക്കോളജിക്കല്‍ ത്രില്ലര്‍ ചലച്ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകള്‍ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകള്‍ പുറത്തിറങ്ങുമ്പോഴും മലയാളികള്‍ ഒന്നടങ്കം പറയാറ്. എന്നാല്‍ മലയാളത്തിനേയും കടത്തിവെട്ടി രണ്ടാം വരവിനായി തയാറായി നില്‍ക്കുകയാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യ. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. (bhool bhulaiyaa 2 trailer out now)
ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദര്‍ശന്‍ ആയിരുന്നു. എന്നാല്‍ ഭൂല്‍ ഭുലയ്യ രണ്ടാമതും അണിയിച്ചൊരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ ശോഭന അനശ്വരമാക്കിയ ഗംഗ-നാഗവല്ലി വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്തിരുന്നത് വിദ്യാ ബാലന്‍ ആയിരുന്നു. ഭൂല്‍ ഭുലയ്യ രണ്ടില്‍ തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഹൊററിന് ഒപ്പം പരമാവധി ഹ്യൂമര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മഞ്ജുലിക എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. മികച്ച സംഗീതവും നൃത്തരംഗങ്ങളും തന്നെയാകും ചിത്രത്തിലുണ്ടാകുകയെന്നും ട്രെയിലര്‍ അടിവരയിടുന്നുണ്ട്.
Story Highlights: bhool bhulaiyaa 2 trailer out now

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here