കടക്കെണിയായതിനാൽ കഴുത്തിൽ കയറിടേണ്ട അവസ്ഥ; കെഎസ്ഇബി ഓഫിസിൽ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി

പാലക്കാട് മണ്ണാർകാട് കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ( contractor suicide threat in kseb office )
ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെഎസ്ഇബി ഓഫിസിലെത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നരകോടിയോളം രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സുരേഷ് ബാബു പറയുന്നത്. തുക ലഭിച്ചില്ലെങ്കിൽ ഓഫിസിൽ നിന്ന് പോകില്ലെന്നും സുരേഷ് ബാബു പറയുന്നു.
‘എന്റെ പൈസ കിട്ടിയാൻ എനിക്ക് എന്റെ കടം വീട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുൻപത്തെ ആഴ്ചയും പൈസ ചോദിച്ച് എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ലൈൻ വർക്കുകൾ ചെയ്യുന്നത് ഞാനാണ്. മെയിന്റനൻസ് ആണെങ്കിലും വലിയ വർക്കാണെങ്കിലും ചെറുതാണെങ്കിലും ഞാനാണ് ചെയ്യുന്നത്’- കരാറുകാരൻ പറയുന്നു.
Story Highlights: contractor suicide threat in kseb office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here