കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി

കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി. 19 പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി അയയ്ക്കാനിരിക്കെയാണ് ഇടപെടല്‍.
അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ പറഞ്ഞു.
ആ ഒരാഴ്ച ഇന്ന് പൂര്‍ത്തിയാകുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം.എം.മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി.സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. റജിസ്‌ട്രേഡ് തപാലിലാണ് ഉത്തരവ് അയച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കുന്നതിന് തടസമില്ലെന്ന ഹൈക്കോടതി ഉത്തരവ് സമരത്തെ ബാധിക്കില്ലെന്ന് സുരേഷ് കുമാര്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിനിടെ ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്കെതിരെ കുറ്റപത്രം തയാറാക്കിയെങ്കിലും ആര്‍ക്കും നല്‍കിയിട്ടില്ല.
Story Highlights: Power Minister blocks disciplinary action in KSEB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here