‘ജീവിക്കാന്‍ അനുവദിക്കുന്നില്ല’; ആര്‍ടിഒ ഓഫീസിനുള്ളില്‍ സ്വകാര്യ ബസുടമ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ ആര്‍ടിഒ ഓഫീസിനുള്ളില്‍ സ്വകാര്യ ബസുടമ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷമാണ് ബസുടമ ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ബസുടമയും ഡ്രൈവറുമായ സിനാന്‍ ആണ് കൈമുറിച്ചത്.
തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിനാന്‍ പറഞ്ഞു. അതേസമയം ബസുടമയുടെ ആരോപണം നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. സമയക്രമം തെറ്റിച്ചത് അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.
Story Highlights: private bus owner attempt toi suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here