Advertisement

‘ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്’; മന്ത്രി വി ശിവൻകുട്ടി

5 hours ago
Google News 2 minutes Read

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരെ മൊശമായി പെരുമാറുന്നതെന്ന് പരാതി കിട്ടിക്കഴിഞ്ഞാൽ കർശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Story Highlights : Minister V Sivankutty says private bus staff should not misbehave with students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here