പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ അറസ്റ്റില്‍

സഹോദരങ്ങള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേല്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഈസ്റ്റര്‍ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒന്‍പതും വയസുള്ള സഹോദരിമാരെയും, മറ്റൊരു ഒന്‍പതുകാരിയേയും ഉപദ്രവിച്ചത് (76year old arrested Kattappana ).
തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കെ.ദിലീപ്കുമാര്‍ പ്രതിയെ ബുധനാഴ്ച്ച പോക്‌സോ കേസ് ചുമത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എഎസ്‌ഐ ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റ്റി.വി.റെജിമോന്‍, സുമേഷ് തങ്കപ്പന്‍, പ്രദീപ്.കെ.പി, സുരേഷ് ബി.ആന്റോ, വനിതാ ഉദ്യോഗസ്ഥരായ വി.റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പാപ്പച്ചനെ റിമാന്‍ഡ് ചെയ്തു.
Story Highlights: Attempt to molest 3 minor girls; 76-year-old arrested in Kattappana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here