Advertisement

ട്വിറ്ററിനെ വിഴുങ്ങിയ എലോണ്‍ മസ്‌കിന്റെ 70 മില്യണ്‍ ഡോളര്‍ വിലയുള്ള സ്വകാര്യ ജെറ്റ്; അത്യാഡംബര ജെറ്റിനെക്കുറിച്ചറിയാം

April 28, 2022
Google News 4 minutes Read

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്‌ക്. ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല, സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍ അഥവാ സ്പേസ് എക്സ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) ആണ് അദ്ദേഹം. ഒടുവില്‍ ട്വിറ്റര്‍ തന്നെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മാസ്‌ക്. തിങ്കളാഴ്ച ഏകദേശം 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ധാരണയില്‍ എത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മസ്‌ക് ( Elon Musks private jet inside ).

2008ലാണ് എലോണ്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്നത്. ഇത് അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ചു. വായ്പകളെ അതിജീവിച്ച് വര്‍ഷങ്ങള്‍ക്കുശേഷം 2012ലാണ് ടെസ്ല ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ മസ്‌കിന്റെ സമ്പത്ത് ഉയരുകയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതിയിലേക്ക് അദ്ദേഹം ഉയരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും അത്തരത്തില്‍ തന്നെയുള്ളതായിരിക്കണമല്ലോ? ഇവിലെ എലോണിന്റെ ജീവിതവും അത്യാഡംബരം നിറഞ്ഞതാണ്. കോടികള്‍ വില വരുന്ന ബംഗ്ലാവുകളും ജെയിംസ് ബോണ്ട് കാറുകളും പ്രൈവറ്റ് ജെറ്റും എലോണിന് സ്വന്തമായുണ്ട്.

ഇപ്പോള്‍ ആരെയും അമ്പരിപ്പിക്കുന്ന ജെറ്റിന്റെ അകത്തെ ചിത്രങ്ങളും വിശേഷങ്ങളും പുറത്തു വന്നിട്ടുണ്ട്. ഗള്‍ഫ്‌സ്ട്രീം ജി 550, ജി 650 എന്നിവ ഫാല്‍ക്കണ്‍ ലാന്‍ഡിംഗില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്‍എല്‍സി ആണ് ഫാല്‍ക്കണ്‍ ലാന്‍ഡിംഗ്. ഗള്‍ഫ്‌സ്ട്രീം ജി 550 അദ്ദേഹം പുതുതായി വാങ്ങിയതാണ്. 17 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന പ്രൈവറ്റ് ജെറ്റ് ആണിത്. വലുപ്പത്തിന്റെ കാര്യത്തില്‍ ജി 650യാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സസിലേക്കുള്ള യാത്രയ്ക്ക് അദ്ദേഹം കൂടുതലായും തെരഞ്ഞെടുക്കുന്നത് ജി 650 ആണ്.

Read Also : കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

ഗള്‍ഫ്‌സ്ട്രീമിന്റെ മുന്‍നിര വിമാനമായ ജി 650, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള നിരവധി സമ്പന്നര്‍ക്കിടയില്‍ പ്രിയപ്പെട്ടതാണ്. ജെറ്റ് 2015ല്‍ നിര്‍മ്മിച്ചതാണ്, 2016ല്‍ മസ്‌ക് സ്വന്തമാക്കി. ആമസോണ്‍ ഭീമന്‍ ജെഫ് ബെസോസും ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഓരോ ജി 650 സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

66.5 മില്യണ്‍ ഡോളറില്‍ നിന്നാണ് ജെറ്റിന്റെ വില ആരംഭിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച ഫ്‌ലൈറ്റ് റെക്കോര്‍ഡുകള്‍ പ്രകാരം, 2018ല്‍ മാത്രം മസ്‌ക് തന്റെ സ്വകാര്യ ജെറ്റിനായി 700,000 ഡോളര്‍ ചെലവഴിച്ചു. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ പറന്നു.

മസ്‌കും കുടുംബവും ‘വിനോദ യാത്രകള്‍ക്കായി’ വിമാനത്തില്‍ പറന്നതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ മസ്‌ക് 250ലധികം തവണ വിമാത്തില്‍ യാത്ര ചെയ്തു. വിമാനത്തില്‍ 150,000 മൈലിലധികം ലോഗിന്‍ ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ജെറ്റ് പ്രവര്‍ത്തനച്ചെലവ് ദശലക്ഷക്കണക്കിന് ഡോളറായി വര്‍ധിച്ചു. കോര്‍പ്പറേറ്റ് ജെറ്റ് ഇന്‍വെസ്റ്റര്‍ പറയുന്നതനുസരിച്ച് ജി 650 ഒരു മണിക്കൂര്‍ പറക്കുന്നതിന് ശരാശരി 3,662 ഡോളര്‍ ചിലവാകും.

19 സീറ്റകള്‍ കൊണ്ട് ജെറ്റില്‍ നിര്‍മിച്ചിരിക്കുന്ന പ്രത്യേക റൂമില്‍ ഭക്ഷണങ്ങളും പാനീയങ്ങളും വരെ തയാറാക്കുന്നതിനുള്ള സൗകര്യമുണ്ട്. 99 അടി നീളമുള്ള ജെറ്റില്‍ ഇഷ്ടാനുസരണം ഇന്റീരിയര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു സാധാരണ ലേഔട്ടില്‍ ഫോര്‍വേഡ് ഗാലിയും നാല് ലിവിങ് ഏരിയകളും ഉണ്ട്.

Elon Musks private jet inside

ഗാലിയില്‍ രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റുകള്‍. വിമാനത്തിന്റെ ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ടച്ച്സ്‌ക്രീന്‍ ഗാലിയുടെ മുന്‍വശത്തെ ഭിത്തിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കാബിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇളം തുകലുകൊണ്ടാണ്. മരതടികള്‍ തന്നെയാണ് ഫര്‍ണിച്ചറുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. സീറ്റുകള്‍ ഭാഗീകമായി ചാരി ഇരിക്കാന്‍ കഴിയുന്ന നിലയിലാണ് തയാറാക്കിയിരിക്കുന്നത്. 0ഫോര്‍വേര്‍ഡ് ക്യാബിനില്‍ 12 ഓവല്‍ വിന്‍ഡോകള്‍ ഉണ്ട്. എന്തായാലും അത്യാഡംബരത്തിന്റെ നേര്‍ രൂപമാണ് മസ്‌കിന്റെ ജെറ്റ്.

Story Highlights: Take a look inside Elon Musk’s $70 million private jet, which he says is the only exception to his disdain of luxuries like yachts and vacations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here